പി. കുഞ്ഞിരാമന്‍ നായര്‍
ചേണുറ്റ മാബലി നാട്ടിലിപ്പോ-
ളോണമാണോണമാണോണപ്പൂവേ!
ഉച്ചിയില്‍ ച്ചോളക്കുമം കണ്ടു,
കൊച്ചുപയറിന്‍ കളികള്‍ കണ്ടു
താരകാരാജി പതഞ്ഞലിഞ്ഞു
ചേരുഷീയോണ നിലാവു കണ്ടു
ദാണപുലരെത്തുയിലുണര്‍ത്തും
തേനൊലിപ്പാട്ടില്‍ പൊരുളു കണ്ടു
മത്ത കളിക്കുമിപ്പന്തല്‍ കണ്ടു
പത്തുനാളിങ്ങു പൊറുത്തു കൂടേ ?
കുഞ്ഞുവയറില്‍ ഞരക്കമുണ്ടു,
പഞ്ഞവും പാടുവുണ്ടെങ്കിലും നീ.
പോവല്ലേ പോവല്ലേ ഓണപ്പൂവേ!
ജീവനും ജീവനും മോണപ്പൂവേ!
തൈക്കുളിര്‍ക്കാറ്റും മുകിലുകളും
പൂക്കളും പാടും പറവകളും
പിഞ്ചുകിടാങ്ങളുമോണവില്ലും
നെഞ്ചിലിന്നൊത്തു കളിപ്പതെങ്ങോ,
സുന്ദരമാനന്ത സംപൂര്‍ണമാ-
മന്ദിരത്തില്‍ പടിന്നതില്‍ ചൂണ്ടി,
മാനുഷ മെല്ലാരുമൊന്നുപോലാം
മാവേ ലിനാടിന്‍ വഴികള്‍ ചൂണ്ടി,
തള്ളിവരും പുലരോണക്കാറ്റില്‍-
ത്തള്ളിക്കളിക്ക നീമോണപ്പൂവേ!
തള്ളിവരുന്ന നിലാപൊളിയില്‍-
ത്തുള്ളിവരിക നീ കണ്മണിയേ!
കാറ്റിലിണങ്ങിക്കളിക്ക, ജീവന്‍
പോറ്റിപുലര്‍ത്തുമെന്‍ പൊന്‍കിനാവേ!
20090829
Subscribe to:
Post Comments (Atom)
No comments:
Post a Comment