ഓണപ്പാട്ടു് ചമയ്ക്കാനുപയോഗിച്ചിരിയ്ക്കുന്ന താളരീതിയ്ക്കു് മാവേലി ചരിതത്തിന്റെ വൃത്തമെന്ന നിലയില്‍ മാവേലിവൃത്തമെന്ന പേരാണുള്ളതു്. ഓണപ്പാട്ടു്കളിലൂടെയും വടക്കന്‍പാട്ടു്കളിലൂടെയും ഈ വൃത്തം പ്രസിദ്ധമാണു്. ചങ്ങമ്പുഴയ്ക്കും ഇടപ്പള്ളിയ് ക്കും വളരെ പ്രിയപ്പെട്ട വൃത്തം ആയിരുന്നു ഇത്. ആധുനിക കവികളും ഈ വൃത്തം ഉപയോഗിക്കാറുണ്ട്
ലക്ഷണം
കാകളിയ്ക്കുള്ള പാദങ്ങൾ
രണ്ടിലും പിന്നെയന്ത്യമാം
രണ്ടു വർണ്ണം കുറഞ്ഞീടി-
ലതു മാവേലി വൃത്തമാം
കാകളി വൃത്തത്തിന്റെ വരികളിലും രണ്ടക്ഷരം വീതം കുറവ് വന്നാൽ ഈ വൃത്തം മാവേലി എന്ന വൃത്തമാകും. ഇനി പറയുന്ന മഞ്ജരി വൃത്തത്തിലെ രണ്ടാം പാദം മാത്രം ആവർത്തിച്ചുണ്ടാകുന്നതാണ് ഈ വൃത്തം എന്ന് സാമാന്യന പറയാം. മഞ്ജരിയിലെ മഗണ നിർബന്ധം ഇവിടെയില്ല
ഉദാഹരണം
മാവേലി നാടുവാണീടും കാലം
മനുഷരെല്ലാരും ഒന്നുപോലെ
അതിമാവേലി വൃത്തം
ലക്ഷണം
മാവേലിക്കാദി ഗുരുവിൻ
സ്ഥാനേ രണ്ടു ലഘുക്കളെ
സ്ഥാപിച്ചാലുളവാം വൃത്തം
അതിമാവേലിയായിട്ടും
കാകളിയുടെ ഗണങ്ങൾ മിക്കവാറും ആദ്യക്ഷരം ഗുരുവായി വരുന്നവയാണ് ആ ഗുരുവിന്റെ സ്ഥാനത്ത് രണ്ട് ലഘുക്കൾ വരുമ്പോൾ നാലക്ഷരമുള്ള ഗണങ്ങൾ ആവും അത്തരം ഗണങ്ങൾ ചേർത്ത് ഉപയോഗിച്ചാൽ അതിമാവേലി അഥവാ മാവേലി ഇരിട്ടിപ്പ് എന്ന വ്യക്തമാകും.
ഉദാഹരണം
രമണാ നീ എന്നിൽ നിന്നാരഹസ്യം
ഇനിയും മറച്ചു പിടിക്കുകയാണോ
മാവേലിയും അതിമാവേലിയും ഒരേ ഇരടിയിൽ ഇടകലർത്തിയും ചങ്ങമ്പുഴ പ്രയോഗിച്ചിട്ടുണ്ട് ചിന്ത്, കുമ്മി തുടങ്ങിയ പേരുകളിലും ഈ മാവേലി വൃത്തങ്ങൾ തന്നെ പ്രചരിച്ചിട്ടുണ്ട്.
രാമകുമാർ: വൃത്താലങ്കാര മഞ്ജരി , സിസോ ബുക്സ്, പട്ടം തിരുനന്തപുരം രണ്ടാം പതിപ്പ് 2004 പുറം 152-153