20070726

മാവേലിപ്പാട്ടു്

മാവേലിത്തമ്പുരാന്‍ തമ്പുരാനേ
കാവലു് നേരിനെ‍ന്‍ ‍‍‍ തമ്പുരാനേ
മാളോരിലേലാനാം തമ്പുരാനേ
കോളരിതാനായ തമ്പുരാനേ

സത്യവെളിച്ച മഹാതേവര്‍തന്‍
തൃപ്പാദ സേവകന്‍ തമ്പുരാനേ
മാലോകനാഥാം തമ്പുരാനേ
ലോകം പാലിയ്ക്കി‍നെന്‍ തമ്പുരാനേ

അല്ലലു് തീര്‍ത്തൊരു തമ്പുരാനേ
പാലാഴിയൊക്കെ കടഞ്ഞ മന്നാ
ലോകര്‍ക്കമൃതത്തെയേകിടുവാന്‍
ചത്തു് ജീവിച്ചൊരു തമ്പുരാനേ

ചാവു് പേടിയെ തളച്ചവനേ
ചാവു് ജയിച്ചോരു തമ്പുരാനേ
നിത്യജീവന്‍ കാക്കും തമ്പുരാനേ
നിത്യജീവിതത്തെ തന്നീടണേ

മണ്ണളന്നന്നു് ചതിച്ചവനും
മൂവടി നല്കിയ തമ്പുരാനേ
എല്ലാരും താനായ തമ്പുരാനേ
എല്ലാരേം നോക്കുന്ന തമ്പുരാനേ

ലോകം പടച്ചവന്‍ നാരായണന്‍
കാവലു് നില്ക്കുന്ന തമ്പുരാനേ
ലോകം പാലിയ്ക്കിനെ‍ന്‍ തമ്പുരാനേ
കാവലു് നേരിനെ‍ന്‍ ‍‍‍ തമ്പുരാനേ

ഓണം കൊണ്ടുവന്ന തമ്പുരാനേ
വീണ്ടുമീ നാടു് വാണീടണമേ
കാവലു് നേരിനെ‍ന്‍ ‍‍‍ തമ്പുരാനേ
നേര്‍വഴി കാട്ടിനെന്‍ തമ്പുരാനേ

--അവലംബം : മാവേലിരാജ്യം-ഒന്നാം പുസ്തകം

No comments:

Post a Comment